News
ആർഎസ്എസ്സിന്റെ മുതിർന്ന നേതാവ് ആർ വേണുഗോപാൽ അന്തരിച്ചു

അന്ത്യം. ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പച്ചാളം പൊതു ശ്മശാനത്തിൽ.
കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടിൽ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തിരുമുൽപ്പാടിന്റെയും മകനായി 1925ലാണ് ആർ വേണുഗോപാലിന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.വിദ്യാർഥിയായിരിക്കെ, 1942 ൽ കേരളത്തിൽ ആർഎസ്എസ് പ്രവർത്തനം തുടങ്ങാനെത്തിയ ശ്രീ ദത്തോപാന്ത് ഠേഗ്ഡിജിയെ കണ്ടുമുട്ടുകയും ആർഎസ്എസ് പ്രവർത്തകനാകുകയും ചെയ്തു.
1946ൽ ആർഎസ്എസ് പ്രചാരകനായി. 1965ൽ ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ൽ ഭാരതീയ മസ്ദൂർ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. ബിഎംഎസ് സംസ്ഥാന ജനറർ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജനീവയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിൽ രണ്ട് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.