Top Stories
കിം ജോങ് ഉൻ മരിച്ചുവെന്ന് റിപ്പോർട്ട്
ലണ്ടൻ : ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ശനിയാഴ്ച മരിച്ചുവെന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ അനുസരിച്ച് 36കാരനായ കിംജോങ് ഉൻ മരിച്ചെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയതെന്നാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
Kim Jong-un death: Could a woman take over North Korea pariah state?https://t.co/Fb8nqkxwaj
— Daily Express (@Daily_Express) April 25, 2020
എന്നാൽ ഉത്തരകൊറിയയിൽ നിന്ന് രോഗവുമായോ മരണവുമായോ ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിരീകരണവും വരാത്തതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടരുകയാണ്.
ഹോങ്കോങ്ങ് ആസ്ഥാനമായ ചാനലിന്റെ ഡയറക്ടർ കിംജോങ് ഉൻ മരിച്ചതായി വാർത്ത നൽകി കഴിഞ്ഞു. ചൈനീസ് വിദേശ കാര്യമന്ത്രിയുടെ ബന്ധുവാണ് ഇവരെന്നതു കൊണ്ട് തന്നെ വാർത്ത തള്ളിക്കളയാനാവില്ലെന്നാണ് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് ചൈനീസ് മെഡിക്കൽ ടീം യാത്രയായ വിവരം കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കിമ്മിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.