Top Stories

കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. സന്ദർശക വിസയിൽ പോയി വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കാണ് മുൻഗണന. ഗർഭിണികൾക്കും, വൃദ്ധർക്കും, മറ്റ് രോഗങ്ങളാൽ ബുദ്ദിമുട്ടുന്നവർക്കും ആദ്യഘട്ടത്തിൽ നാട്ടിലേക്കെത്താൻ പരിഗണനയുണ്ട്. കോവിഡ് രോഗികളല്ലാത്തവർക്ക് മാത്രമാണ് നാട്ടിലെത്താൻ അവസരം. നോർക്ക രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും.

നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിയ്ക്കുന്നവർ WWW.NORKAROOTS.ORG എന്ന വെബ്‌സൈറ്റിലാണ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക്
മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും  പ്രവാസികളെ തിരികെയത്തിക്കാൻ നടപടികൾ തുടങ്ങി. പ്രവാസികളുടെ വിവരം ശേഖരിയ്ക്കുന്നതിനായി കൺട്രോൾ റൂമുകൾ തുറന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button