Top Stories
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കും മക്കൾക്കും കോവിഡ് നെഗറ്റീവ്
കോട്ടയം : കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയുടെയും രണ്ട് മക്കളുടെയും ഭാര്യാ സഹോദരന്റേയും ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയത്ത് രണ്ടാംഘട്ടം കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. ഇയാളുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടയെും മൂന്ന് തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവായത് കോട്ടയത്തിന് വലിയ ആശ്വാസമാണ്.
മാർക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീൻ നിർദേശിച്ചിരുന്നു. മാർക്കറ്റ് അടയ്ക്കുകയും ചെയ്തിരുന്നു.