Top Stories
ചുമട്ടു തൊഴിലാളിയും ആക്രി കച്ചവടക്കാരനും ഉൾപ്പെടെ കോട്ടയത്ത് 6 പേർക്കു കൂടി കോവിഡ്
കോട്ടയം : കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയും തമിഴ്നാട് സ്വദേശിയായ ആക്രി കച്ചവടക്കാരനും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ കോട്ടയം ജില്ലയിൽ ആറുപേർക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചവര്‍
1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.
3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.
5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.
6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.