Top Stories
കേരളത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
കാസർഗോഡ് : കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയെന്ന
നേട്ടവുമായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി. ചികിത്സതേടിയെത്തിയ 89 രോഗികളെയാണ് രോഗമുക്തരാക്കിയത്. ഇതില്‍ അവസാനത്തെ രോഗി ഇന്ന് (28.04.2020) ഡിസ്ചാര്‍ജായി. ഇതോടെ നിലവിൽ കാസറഗോഡ് കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ല.
ജനറൽ ആശുപത്രിയിൽ നിന്നും ഇതുവരെ 2571 കോവിഡ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. ഇതുവരെ 175 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ജനറല്‍ ആശുപതി 89, കാഞ്ഞങ്ങാട് ജില്ലാശുപതി 43, കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി 22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 19, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2 എന്നിങ്ങനെയാണ് ചികിത്സയിലുണ്ടായിരുന്നത്.
ഇതില്‍ 107 പേര്‍ വിദേശത്ത് വന്നതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 13 കോവിഡ് രോഗികളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. ഇതില്‍ 8 രോഗികള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലും 4 രോഗികള്‍ കാഞ്ഞങ്ങാട് ജില്ലാശുപതിയിലും ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.