Top Stories
അതിർത്തികളിൽ സൂക്ഷ്മമായ പരിശോധന ഏർപ്പെടുത്തും
തിരുവനന്തപുരം : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് സൂക്ഷ്മമായ പരിശോധന ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകൾ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും
യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തും. എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈൻ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിർത്തികളിൽ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി അതിർത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ലോറികൾ നിർബാധം കടന്നുവരുന്നുണ്ട്. ഇത് പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. ആളുകളും ഊടുവഴികളിലൂടെ കടന്നുവരുന്നു. ഇത് തടയാൻ പൊലീസ്, വനം , റവന്യു വകുപ്പുകൾ യോജിച്ച് ഒരു കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാലുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.