Top Stories
യു പിയിൽ 2 സന്യാസിമാരെ വെട്ടി കൊന്നു
ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് സന്യാസിമാരെ വെട്ടി കൊലപ്പെടുത്തി. ജഗന്ദാസ്(55), സേവാദാസ് (35)എന്നീ രണ്ട് സന്യാസിമാരെയാണ് ക്ഷേത്രത്തിലെ താമസ സ്ഥലത്ത് വച്ച് വെട്ടിക്കൊന്നത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
ആക്രമി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ വർഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മോഷ്ടാവാണെന്ന് സന്യാസിമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് പാൽഘറിലും ആൾക്കൂട്ടം രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കല്ലെറിഞ്ഞും അടിച്ചും കൊന്നിരുന്നു.