News
വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കോഴിക്കോട് : വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. ഗള്‍ഫ് എയറിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിയത്. തൃശൂര്‍, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട സ്വദേശികള്‍ക്ക് പുറമെ രണ്ട് ഗോവ സ്വദേശികളുടെയും, ശിവഗംഗ സ്വദേശിയുടെയും മൃതദേഹങ്ങളാണ് എത്തിയത്.
മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാസ് അനുവദിച്ചു.