Top Stories

സംസ്ഥാനത്ത് ഇന്ന് 4 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) 4 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.

നാലുപേർ രോഗമുക്തി നേടി. കണ്ണൂരിൽ രണ്ടുപേരും കാസർകോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്. ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 20,255 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യപ്രവർത്തകർ,അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ എന്നിങ്ങനെ മുൻഗണന ഗ്രൂപ്പിൽനിന്ന് 875 സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. 2,682 സാമ്പിളുകൾ നെഗറ്റീവാണ്. മൂന്നെണ്ണമാണ് പോസിറ്റീവായത്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. 175 കേസുകളാണ് ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇതുവരെ 85 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. 200 പേരടങ്ങുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തക സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Media Briefing

Media Briefing

Posted by K K Shailaja Teacher on Tuesday, April 28, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button