Top Stories

കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി

കോട്ടയം : കൊവിഡ് റെഡ്സോണുകളായ കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. രണ്ട് ജില്ലകളിലേക്കും കൊവിഡ് പ്രതിരോധ പ്രവർത്തന ഏകോപനത്തിനായി രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. ഇതിന് പുറമെ കോട്ടയത്തെ പൊലീസ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല എഡിജിപി പദ്മകുമാറിന് നൽകി. കോട്ടയവുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലാ അതിർത്തികൾ അടച്ചു. ഈ ജില്ലകളിലേക്ക് പ്രവേശിക്കാവുന്ന ഇടവഴികളിളുൾപ്പെടെ പൊലിസ് പരിശോധന കർശനമാക്കി.

കോട്ടയത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് നടപടി. അതേസമയം, കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകൾക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി.

ഗ്രീൻസോണിലായിരുന്ന കോട്ടയത്തും ഇടുക്കിയിലും കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ
ആശങ്കാജനകമായ വർദ്ധനവുണ്ടായത്. ഇതോടെ രോഗം കണ്ടെത്താൻ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നുമുള്ള ആവശ്യവും ശക്തമാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button