Top Stories
പ്രശസ്ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു
മുംബെെ : പ്രശസ്ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മുംബൈ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 53 വയസ്സായിരുന്നു.വൻകുടലിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിയ്ക്കെയാണ് മരണം.
ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച ഇദ്ദേഹത്തിന്റെ മാതാവ് സഈദ ബീഗം മരിച്ചിരുന്നു. ലോക്ഡൗൺ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ