News
മോട്ടോർ വാഹന രേഖകൾക്ക് ജൂൺ 30 വരെ സാധുത
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോർ വാഹനങ്ങളുടെ പെർമിറ്റുകൾക്കടക്കം ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നിനും ജൂൺ 30 നും ഇടക്ക് കാലാവധി അവസാനിക്കുന്ന വാഹനഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, എല്ലാ വിധ പെർമിറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകൾക്ക് ജൂൺ 30 വരെ സാധുതയുണ്ടാകും.
ഏപ്രിൽ ഒന്നിന് അടക്കേണ്ട സംസ്ഥാനത്തെ മോട്ടോർ വാഹനങ്ങളുടെ ത്രൈമാസ നികുതി ജൂൺ ഒന്നു വരെ അടക്കുന്നതിന് സാവകാശം നൽകും. സ്വകാര്യ ടൂറിസ്റ്റ് ബസുകൾ, ഓട്ടോ, ടാക്സി,ചരക്ക് വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭ്യമാകും.