Top Stories
രണ്ട് പഞ്ചായത്തുകളെ കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി.