News
വ്യവസായ പ്രമുഖൻ ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യ
ദുബായ് : ദുബായിൽ മരിച്ച വ്യവസായ പ്രമുഖൻ ജോയി അറയ്ക്കൽ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബർ ദുബൈയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു. ഈ മാസം 23-നായിരുന്നു മരണം.
മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കൽ. കുടുംബസമേതം ദുബായിൽ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തും.