Top Stories

സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിയ്ക്കേണ്ടത് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയിൽ പെറ്റികേസ് ചാർജ്ജ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

200 രൂപയാണ് പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ലങ്കിലുള്ള പിഴ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പകർച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവിറക്കിയത് വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുളള മാസ്ക്, തോർത്ത്, കർച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button