Top Stories
കാസറഗോഡ് ജില്ലാ കളക്ടർ കോവിഡ് നിരീക്ഷണത്തിൽ
കാസർകോട് : കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം, കാസറഗോഡ് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. ജില്ലാ കളക്ടർ സജിത്ത് ബാബുവിനെ ആരോഗ്യവിദഗ്ദ്ധരുടെ നിർദേശപ്രകാരമാണ് നിരീക്ഷണത്തിലാക്കിയത്.
ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോർട്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ജില്ലാ കലക്ടർ നിരീക്ഷണത്തിൽ പോയത്.
മാധ്യമപ്രവർത്തകന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ജില്ലാ കളക്ടറും സമ്പർക്കത്തിൽ വന്നിരുന്നുവെന്ന് മനസിലായത്. വിവരം കിട്ടിയതോടെ ജില്ലാ കളക്ടർ സജിത്ത് ബാബുവും അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോകുകയായിരുന്നു. ഇവരുടെയെല്ലാം സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.