Top Stories
കൊല്ലത്ത് കോവിഡ് പോസിറ്റീവായ നാലു പേര്‍ക്ക് ചാത്തന്നൂരുമായി ബന്ധം
കൊല്ലം : ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രത കര്‍ശനമാക്കി. ആകെ 15 പേർക്കാണ് കൊല്ലം ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചത്. ഇന്ന് പോസിറ്റീവായ നാലു പേര് ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്.
ഒരാള്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന് സ്വദേശികളുടെ ഒന്‍പതു വയസുള്ള മകനാണ് (P15). രണ്ടാമത്തെ ആള് (P16) കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയായ 41 കാരനാണ്. കുളത്തൂപ്പുഴ സ്വദേശിയായ 73 കാരനാണ് മൂന്നാമത്തെ ആള് (P 17). ചാത്തന്നൂര്‍ എം സി പുരം നിവാസിയായ 64 കാരനാണ് നാലാമത്തെയാള്‍(P 18). തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ് അഞ്ചാമത്തെ ആള് (P 19). ആറാമത്തെ പോസിറ്റീവ് കേസ് ഓഗ്മെന്റഡ് സര്‍വെയ്ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ് (P 20).
ഇന്ന് (ബുധനാഴ്ച )കോവിഡ് സ്ഥിതീകരിച്ച 6 പേരുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു.