Top Stories

സംസ്ഥാനത്ത് ഒരു ലക്ഷം റാപിഡ് ടെസ്റ്റുകൾ നടത്തും

തിരുവനന്തപുരം : കോവിഡ്  സമൂഹവ്യാപനം കണ്ടെത്താൻ സംസ്ഥാനത്ത് ഒരു ലക്ഷം പരിശോധനകൾ നടത്തും. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ എച്ച്.എൽ.എൽ. വഴി വാങ്ങും. നടപടികൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകൾ എച്ച്.എൽ.എൽ. കൈമാറും. റാപ്പിഡ് ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർപരിശോധയിലൂടെ അവർ കോവിഡ് രോഗികളാണോ എന്നു സ്ഥിരീകരിക്കാനാകും.

ആരോഗ്യപ്രവർത്തകരടക്കം പത്തോളംപേർക്ക് രോഗം പടർന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകർ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതൊക്കെ മേഖലയിലുള്ളവർക്ക് റാപിഡ് ടെസ്റ്റ്‌ നടത്തണം എന്നതിന് മുൻഗണനാ ക്രമത്തിലുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ, റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ,സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, പ്രത്യേക മേഖലകളിലുള്ള അറുപതിനുമുകളിൽ പ്രായമുള്ളവർ തുടങ്ങിയവർക്കാണ് റാപിഡ് ടെസ്റ്റ്‌ നടത്തുക. സാമൂഹിക നീതി വകുപ്പ് ഡയറക്ടറാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുന്നത് . ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് പരിശോധന ആരംഭിയ്ക്കാനാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button