News

മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ 5000 രൂപ പിഴ

വയനാട് : പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിയ്ക്കാതെ ഇറങ്ങിയാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നാളെമുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിയ്ക്കണമെന്ന് ഡിജിപി അറിയിച്ചു. മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിയ്ക്കുമെന്നും ഡി ജി പി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button