Top Stories

രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1007 ആയി. 31,332 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 22,629 രോഗികളാണ് നിലവിലുള്ളത്. കഴിഞ്ഞ ഒറ്റ ദിവസം 74 പേരാണ് രാജ്യത്ത് മരിച്ചത്. 1897 പുതിയ കേസുകൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് 14 ആം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്താകെയുള്ള രോഗികളിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലെ കോവിഡ് രോഗികൾ.

ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.  രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 369 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതുവരെ 8590 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 3548 പേർക്കും കോവിഡ് സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ 196 പേർക്ക് വൈറസ് ബാധ കണ്ടെത്തി. 181 പേരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1007 പേരിൽ 581 പേരും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.

ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം 2053 ആയി. മധ്യപ്രദേശിൽ 2387 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ3108 പേർക്കും ,രാജസ്ഥാനിൽ 2262 പേർക്കും ,തമിഴ്നാട്ടിൽ 1937 പേർക്കും കോവിഡ് സ്ഥിതീകരിച്ചു.

അതേസമയം 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 23.3 ശതമാനമാണ്. 23.3 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ തോത്. 24 മണിക്കൂറിനിടെ 827 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ ഹോട്സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button