Top Stories

കൊല്ലത്ത് കടുത്ത നിയന്ത്രണം;ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗണ്‍

കൊല്ലം : ജില്ലയിൽ ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. കൂടുതല്‍പേര്‍ക്ക് രോഗം കണ്ടെത്തിയ ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ , തെന്മല , ആര്യങ്കാവ് , തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയുമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ ഇടങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാൻ ജില്ല ഭരണകൂടം തയാറാക്കിയ ഡോര്‍ ടു ഡോർ ആപ് ഉപയോഗിക്കാൻ നിര്‍ദേശം നല്‍കി.

കൊല്ലത്ത് റാൻഡം പരിശോധനയില്‍ രോഗം കണ്ടെത്തിയ ചാത്തന്നൂരിലെ ആശാപ്രവർത്തകയിൽ നിന്ന് സമ്പർക്കത്തിലൂടെ നാല് പേര്‍ക്കാണ് രോഗം പടര്‍ന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റൊരു ആശ പ്രവര്‍ത്തക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഗ്രേഡ് ടു അറ്റന്‍ഡര്‍, രാഷ്ട്രീയ പ്രവര്‍ത്തകൻ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരെക്കൂടാതെ 9 വയസ്സുള്ള ഒരു കുട്ടിയ്ക്കും കുളത്തൂപ്പുഴയിൽ 73 കാരനും ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശ പ്രവര്‍ത്തകയ്ക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇന്നലെ രോഗം സ്ഥിതീകരിച്ച ആറ് പേരുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button