Top Stories
കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ
കോട്ടയം : കോട്ടയം ജില്ലയിലെ കോവിഡ് റെഡ്സോണായി പ്രഖ്യാപിച്ച മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം.
പ്രവേശിക്കുന്ന സ്ഥലത്ത് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം.
തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്കുന്ന പാസുകള്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.