തിരുവനന്തപുരത്ത് കനത്ത ജാഗ്രത; നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ജില്ലയില്‍ കനത്ത ജാഗ്രത. മൂന്ന് ആശുപത്രികളിലായി നൂറോളം ആശുപത്രി ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്.
കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവിടങ്ങളില്‍ ചികിത്സക്കെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര നഗരസഭയിലെ ഒന്നുമുതല്‍ അഞ്ചു വരെയും 40 മുതല്‍ 44 വരെയും മുപ്പത്തി എട്ടാം വാര്‍ഡും ഹോട്ട്സ്പോട്ടാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 2058പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.2030പേര് വീടുകളിലും 28പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.