Top Stories
സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു മാത്രമാണ് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്(വ്യാഴാഴ്ച) രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് 14 പേർക്കാണ് രോഗം ഭേദമായത്. പാലക്കാട് നാല് പേർക്കും, കൊല്ലം മൂന്ന് പേർക്കും, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുവീതം പേർക്കും, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇതുവരെ 497 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 111 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20711 പേരാണ്നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.