Month: April 2020
- News
ഒരു വർഷത്തേക്ക് സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാൻ അപേക്ഷ നൽകി ബസുടമകൾ
തിരുവനന്തപുരം : ഒരു വർഷത്തേക്ക് സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാൻ അപേക്ഷ നൽകി ബസുടമകൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലിയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകളാണ് സ്റ്റോപ്പേജിന് അപേക്ഷ നൽകിയത്. കൂടാതെ ഒരു വിഭാഗം ബസുകൾ ഗ്യാരേജിൽ തന്നെ തുടർന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും ഉടമകൾ നൽകിയിട്ടുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിനായാണിത്. ഒരു മാസമായി ഓടാതെ കിടന്ന ബസുകൾ പ്രവർത്തന ക്ഷമമാക്കി എടുക്കാൻ ഒരു ബസിന് ഏകദേശം 20000 രൂപയെങ്കിലും വേണ്ടി വരും. അതിന് പുറമേയാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഈ സാഹചര്യത്തിൽ ബസ് ഓടിക്കാൻ കഴിയില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. നഷ്ടം നികത്താൻ അധിക ചാർജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുകയോ വേണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
Read More » - News
പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി ലോക്ക്ഡൗണിന് ശേഷം പരിഗണിയ്ക്കും
കൊച്ചി : പ്രവാസികളെ തിരികെ എത്തിക്കണമെന്ന ഹർജി ലോക്ക്ഡൗണിന് ശേഷം പരിഗണിയ്ക്കാമെന്ന് ഹൈക്കോടതി. ഹർജി മെയ് 5 ന് വീണ്ടും പരിഗണിയ്ക്കും. ഈ അവസരത്തിൽ പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിയ്ക്കാനാകില്ലന്ന് കോടതി പറഞ്ഞു. വിദേശത്തുള്ള ഗർഭിണികളുടെയും, പ്രായമായവരുടെയും കാര്യം കേന്ദ്രം ഗൗരവമായി പരിഗണിയ്ക്കണമെന്ന് കോടതി പരാമർശിച്ചു. കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷിയ്ക്കാൻ സംസ്ഥാന സർക്കാർ എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കിയെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.
Read More » - News
ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായ് : കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദീനാണ് മരിച്ചത്. 65 വയസായിരുന്നു. ദുബായ് പൊലീസിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായിരുന്നു.
Read More » - News
ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ നിർദ്ദേശം
തിരുവനന്തപുരം : ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക സ്വീകരിച്ച് വിട്ടുനല്‍കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നൽകി. ടി.ആര്‍-5 രസീത് നല്‍കി പണം സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ക്രമസമാധാനവിഭാഗം സബ് ഇന്‍സ്പെക്ടര്‍മാരെയും ചുതലപ്പെടുത്തും.
Read More »