Month: April 2020
- News
പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു
കണ്ണൂർ : പാനൂരിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ വച്ചു പീഢിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജൻ നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെൺകുട്ടിയുടെ സഹപാഠി പൊലീസിന് മൊഴി നൽകിയിരുന്നു.
Read More » - News
മാസപ്പിറവി കണ്ടു;കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം
കോഴിക്കോട് : മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതിനെ തുടർന്ന് നാളെ (വെള്ളിയാഴ്ച) റംസാൻ വ്രതം തുടങ്ങുമെന്ന് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരും വെള്ളിയാഴ്ച വ്രതാരംഭമാണെന്ന് അറിയിച്ചു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താർ, ജുമാ നമസ്കാരം എന്നിവ വേണ്ടെന്നുവെക്കാൻ മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ ഇതാദ്യമായാണ് ഇഫ്താർ വിരുന്നുകളോ, തറാവീഹ് നമസ്കാരങ്ങളോ ഇല്ലാത്ത റംസാൻ വ്രതകാലം നടക്കാൻ പോകുന്നത്.
Read More » - News
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂഡൽഹി : കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി. എ (ക്ഷാമബത്ത) വർധിപ്പിച്ച നടപടി കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വർധനവ് മരവിപ്പിച്ചതിലൂടെ 2021 മാർച്ച് വരെയുള്ള കാലയളവിൽ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.
Read More »