Month: April 2020
- News
വ്യവസായ പ്രമുഖൻ ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യ
ദുബായ് : ദുബായിൽ മരിച്ച വ്യവസായ പ്രമുഖൻ ജോയി അറയ്ക്കൽ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബർ ദുബൈയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു. ഈ മാസം 23-നായിരുന്നു മരണം. മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കൽ. കുടുംബസമേതം ദുബായിൽ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തും.
Read More » - News
കൊവിഡ് നിരിക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട : കൊവിഡ് നിരിക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പത്തനംതിട്ടയില്‍ ഒരാള്‍ അറസ്റ്റില്‍. തെള്ളീയൂർ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ടറായ കോയിപ്രം സ്വദേശി മായയാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്‍തത്. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Read More » - News
മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ വേണ്ടിയുള്ള രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കായിരിക്കും നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നൽകുക.
Read More » - News
മോട്ടോർ വാഹന രേഖകൾക്ക് ജൂൺ 30 വരെ സാധുത
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോർ വാഹനങ്ങളുടെ പെർമിറ്റുകൾക്കടക്കം ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നിനും ജൂൺ 30 നും ഇടക്ക് കാലാവധി അവസാനിക്കുന്ന വാഹനഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, എല്ലാ വിധ പെർമിറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകൾക്ക് ജൂൺ 30 വരെ സാധുതയുണ്ടാകും. ഏപ്രിൽ ഒന്നിന് അടക്കേണ്ട സംസ്ഥാനത്തെ മോട്ടോർ വാഹനങ്ങളുടെ ത്രൈമാസ നികുതി ജൂൺ ഒന്നു വരെ അടക്കുന്നതിന് സാവകാശം നൽകും. സ്വകാര്യ ടൂറിസ്റ്റ് ബസുകൾ, ഓട്ടോ, ടാക്സി,ചരക്ക് വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭ്യമാകും.
Read More » മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ 5000 രൂപ പിഴ
വയനാട് : പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിയ്ക്കാതെ ഇറങ്ങിയാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
Read More »