Month: April 2020

  • Top Stories
    Photo of പ്രശസ്ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

    പ്രശസ്ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

    മുംബെെ : പ്രശസ്ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മുംബൈ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 53 വയസ്സായിരുന്നു.വൻകുടലിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.  മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിയ്ക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച ഇദ്ദേഹത്തിന്റെ മാതാവ് സഈദ ബീഗം മരിച്ചിരുന്നു. ലോക്ഡൗൺ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇദ്ദേഹത്തിന്​ സാധിച്ചിരുന്നില്ല. ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ

    Read More »
  • Top Stories
    Photo of സാലറി കട്ടിനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

    സാലറി കട്ടിനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

    തിരുവനന്തപുരം : സാലറി കട്ടിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഡിസാസ്റ്റർ മാനേജ്‍മെന്റ് ആക്ട് അനുസരിച്ച്‌ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. സർക്കാർ അർദ്ധസർക്കാർ സഥാപനങ്ങളിലെ ജീവനക്കാർക്കും ഓർഡിനൻസ് ബാധകമാണ്. ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ ഓർഡിനൻസ് പ്രകാരം സർക്കാരിന് അധികാരമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം തിരിച്ചുനൽകാൻ ആറ് മാസത്തിനകം തീരുമാനമെടുത്താൽ മതി. ശമ്പളം പിടിയ്ക്കുന്ന സർക്കാർ നടപടി നിയമപരമാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓർഡിനൻസ് നിലവിൽ വരുന്നതോടെ നിയമപരമായി സർക്കാരിന് ജീവനക്കാരുടെ 25 % വരെ ശമ്പളം പിടിയ്ക്കാനാകും. ഇനി ഓർഡിനൻസിൻ മേൽ ഗവർണ്ണർ എടുക്കുന്ന നിലപാടാണ് നിർണ്ണായകം.

    Read More »
  • Top Stories
    Photo of രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

    രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

    ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1007 ആയി. 31,332 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 22,629 രോഗികളാണ് നിലവിലുള്ളത്. കഴിഞ്ഞ ഒറ്റ ദിവസം 74 പേരാണ് രാജ്യത്ത് മരിച്ചത്. 1897 പുതിയ കേസുകൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് 14 ആം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്താകെയുള്ള രോഗികളിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലെ കോവിഡ് രോഗികൾ. ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.  രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 369 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. ഇതുവരെ 8590 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 3548 പേർക്കും കോവിഡ് സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടെ 196 പേർക്ക് വൈറസ് ബാധ കണ്ടെത്തി. 181 പേരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1007 പേരിൽ 581 പേരും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.

    Read More »
  • Top Stories
    Photo of സാലറി കട്ടിൽ മുന്നോട്ട് സർക്കാർ: സ്റ്റേ മറികടക്കാൻ ഓർഡിനൻസ് ഇറക്കും

    സാലറി കട്ടിൽ മുന്നോട്ട് സർക്കാർ: സ്റ്റേ മറികടക്കാൻ ഓർഡിനൻസ് ഇറക്കും

    തിരുവനന്തപുരം : സാലറി കട്ടിൽ പിന്നോട്ട് പോകാതെ സർക്കാർ. ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഇതിനെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും പിടിയ്ക്കുന്നത് എന്തിനാണെന്നും ഉത്തരവിൽ പറയാതിരുന്നതും കോടതിയിലിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പരാമർശിച്ചിരുന്നു.

    Read More »
  • Top Stories
    Photo of കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി

    കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി

    കോട്ടയം : കൊവിഡ് റെഡ്സോണുകളായ കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങൾ കർശനമാക്കി. രണ്ട് ജില്ലകളിലേക്കും കൊവിഡ് പ്രതിരോധ പ്രവർത്തന ഏകോപനത്തിനായി രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. ഇതിന് പുറമെ കോട്ടയത്തെ പൊലീസ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല എഡിജിപി പദ്മകുമാറിന് നൽകി. കോട്ടയവുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലാ അതിർത്തികൾ അടച്ചു. ഈ ജില്ലകളിലേക്ക് പ്രവേശിക്കാവുന്ന ഇടവഴികളിളുൾപ്പെടെ പൊലിസ് പരിശോധന കർശനമാക്കി. കോട്ടയത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് നടപടി. അതേസമയം, കോട്ടയത്ത് നിലവിലെ ഏഴ് പഞ്ചായത്തുകൾക്ക് പുറമെ മേലുകാവ് പഞ്ചായത്തും തീവ്രബാധിത മേഖലയായി.

    Read More »
  • Top Stories
    Photo of ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

    ദുബായ് : ദുബായിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു. ഇതോടെ യുഎഇയിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് രതീഷ് മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസതേടിയ രതീഷ് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

    Read More »
  • News
    Photo of 24 മണിക്കൂറിനകം റേഷൻ കാര്‍ഡ്

    24 മണിക്കൂറിനകം റേഷൻ കാര്‍ഡ്

    തിരുവനന്തപുരം :സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിച്ച്‌ 24 മണിക്കൂറിനകം കാര്‍ഡ് ലഭിയ്ക്കും. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ പലര്‍ക്കും വാങ്ങാന്‍ കഴിയാത്തതിനാലാണ് നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ സെന്ററില്‍ അപേക്ഷ നല്‍കണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി താല്‍ക്കാലിക കാര്‍ഡ് നല്‍കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത 33,000 പേരാണ് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സംസ്ഥാനത്ത് സൗജന്യ റേഷന്‍ വാങ്ങിയത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഒരു ലക്ഷം റാപിഡ് ടെസ്റ്റുകൾ നടത്തും

    സംസ്ഥാനത്ത് ഒരു ലക്ഷം റാപിഡ് ടെസ്റ്റുകൾ നടത്തും

    തിരുവനന്തപുരം : കോവിഡ്  സമൂഹവ്യാപനം കണ്ടെത്താൻ സംസ്ഥാനത്ത് ഒരു ലക്ഷം പരിശോധനകൾ നടത്തും. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകൾ എച്ച്.എൽ.എൽ. വഴി വാങ്ങും. നടപടികൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകൾ എച്ച്.എൽ.എൽ. കൈമാറും. റാപ്പിഡ് ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ തുടർപരിശോധയിലൂടെ അവർ കോവിഡ് രോഗികളാണോ എന്നു സ്ഥിരീകരിക്കാനാകും. ആരോഗ്യപ്രവർത്തകരടക്കം പത്തോളംപേർക്ക് രോഗം പടർന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. രോഗലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകർ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതൊക്കെ മേഖലയിലുള്ളവർക്ക് റാപിഡ് ടെസ്റ്റ്‌ നടത്തണം എന്നതിന് മുൻഗണനാ ക്രമത്തിലുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിന്യസിച്ചിട്ടുള്ളവർ, അങ്കണവാടി പ്രവർത്തകർ, റേഷൻകടയിൽ ജോലിചെയ്യുന്നവർ, ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യുന്നവർ,സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാർ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, പ്രത്യേക മേഖലകളിലുള്ള അറുപതിനുമുകളിൽ പ്രായമുള്ളവർ തുടങ്ങിയവർക്കാണ് റാപിഡ് ടെസ്റ്റ്‌ നടത്തുക. സാമൂഹിക നീതി വകുപ്പ് ഡയറക്ടറാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുന്നത് . ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് പരിശോധന ആരംഭിയ്ക്കാനാണ് നടപടി.

    Read More »
  • Top Stories
    Photo of മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

    മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിലെത്താൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

    തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും.നോർക്കയുടെ  www.registernorkaroots.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ,ചികിത്സ കഴിഞ്ഞവർ,കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ,പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ,ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ,ജോലി നഷ്ടപ്പെട്ടവർ,റിട്ടയർ ചെയ്തവർ,കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് മുൻഗണന.  

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി രേഖപ്പെടുത്തി

    സംസ്ഥാനത്ത് 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി രേഖപ്പെടുത്തി

    തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 100 ആയി.

    Read More »
Back to top button