Month: April 2020

  • Top Stories
    Photo of കേരളത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

    കേരളത്തിൽ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

    കാസർഗോഡ് : കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയെന്ന നേട്ടവുമായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി. ചികിത്സതേടിയെത്തിയ 89 രോഗികളെയാണ് രോഗമുക്തരാക്കിയത്. ഇതില്‍ അവസാനത്തെ രോഗി ഇന്ന് (28.04.2020) ഡിസ്ചാര്‍ജായി. ഇതോടെ നിലവിൽ കാസറഗോഡ് കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ല.

    Read More »
  • News
    Photo of വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

    വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

    കോഴിക്കോട് : വിദേശത്ത് മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. ഗള്‍ഫ് എയറിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിയത്. തൃശൂര്‍, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട സ്വദേശികള്‍ക്ക് പുറമെ രണ്ട് ഗോവ സ്വദേശികളുടെയും, ശിവഗംഗ സ്വദേശിയുടെയും മൃതദേഹങ്ങളാണ് എത്തിയത്. മൃതദേഹങ്ങൾ  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാസ് അനുവദിച്ചു.

    Read More »
  • Top Stories
    Photo of കാസറഗോഡ് കോവിഡ് സ്ഥിതീകരിച്ചത് പെയിന്റിംഗ് തൊഴിലാളിയ്ക്ക്

    കാസറഗോഡ് കോവിഡ് സ്ഥിതീകരിച്ചത് പെയിന്റിംഗ് തൊഴിലാളിയ്ക്ക്

    കാസറഗോഡ് : ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് അജാനൂർ സ്വദേശിയായ 24 കാരന്. സമ്പർക്കം വഴിയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. ആരിൽ നിന്നാണ് രോഗം പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. പെയിന്റിംഗ് തൊഴിലാളിയായ 24 കാരൻ നിരവധി യാത്രകൾ ചെയ്യുന്ന ആളാണ്. യാത്രകളിൽ എവിടെ നിന്നെങ്കിലുമാകാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് 24-ാം തീയതി മുതൽ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. അതേസമയം, കാസർഗോഡ് ചികിത്സയിലായിരുന്ന രണ്ട് രോഗികൾ കൂടി രോഗമുക്തി നേടി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളാണ് രോഗമുക്തി നേടി വീട്ടിലേയ്ക്ക് മടങ്ങിയത്. 44 ദിവസം കൊണ്ട് 89 രോഗികൾ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് കൊവിഡ് മുക്തരായി മടങ്ങി.

    Read More »
  • Top Stories
    Photo of അതിർത്തികളിൽ സൂക്ഷ്മമായ പരിശോധന ഏർപ്പെടുത്തും

    അതിർത്തികളിൽ സൂക്ഷ്മമായ പരിശോധന ഏർപ്പെടുത്തും

    തിരുവനന്തപുരം : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് സൂക്ഷ്മമായ പരിശോധന ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആളുകൾ അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കും. എല്ലാ വകുപ്പുകളുമായും യോജിച്ചാണ് ഈ പ്രവർത്തനം നടത്തുക. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായും ഏകോപനം നടത്തും. പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് ഏകോപന ചുമതല. നിരീക്ഷണത്തിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തും.  എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈൻ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിർത്തികളിൽ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 4 പേർക്കു കൂടി കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 4 പേർക്കു കൂടി കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച) 4 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. നാലുപേർ രോഗമുക്തി നേടി. കണ്ണൂരിൽ രണ്ടുപേരും കാസർകോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്. ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 20,255 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകർ,അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ എന്നിങ്ങനെ മുൻഗണന ഗ്രൂപ്പിൽനിന്ന് 875 സാമ്പിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ 801 എണ്ണം നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകൾ സംസ്ഥാനത്തെ 14 ലാബുകളിൽ പരിശോധിച്ചു. 2,682 സാമ്പിളുകൾ നെഗറ്റീവാണ്. മൂന്നെണ്ണമാണ് പോസിറ്റീവായത്. 391 റിസൾട്ട് വരാനുണ്ട്. 25 സാമ്പിളുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർകോട്. 175 കേസുകളാണ് ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇതുവരെ 85 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. 200 പേരടങ്ങുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തക സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു Media Briefing Media Briefing Posted by K K Shailaja Teacher on Tuesday, April 28, 2020

    Read More »
  • Top Stories
    Photo of സർക്കാരിന് തിരിച്ചടി:ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

    സർക്കാരിന് തിരിച്ചടി:ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

    കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്യ്തത്. പ്രത്യേക ഉത്തരവിലൂടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്ന നടപടി അനുവദിയ്ക്കാൻ കഴിയില്ലന്നും ശമ്പളം അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ഉത്തരവിൽ സർക്കാർ പറഞ്ഞിരിയ്ക്കുന്നത്. പിടിയ്ക്കുന്ന പണം എന്തിന് ചിലവഴിയ്ക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളം പിടിയ്ക്കുന്നതിനെ അനുകൂലിയ്ക്കാനാകില്ലന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മെയ്‌ 20 ന് വീണ്ടും പരിഗണിയ്ക്കും.

    Read More »
  • Top Stories
    Photo of യു പിയിൽ 2 സന്യാസിമാരെ വെട്ടി കൊന്നു

    യു പിയിൽ 2 സന്യാസിമാരെ വെട്ടി കൊന്നു

    ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ട് സന്യാസിമാരെ വെട്ടി കൊലപ്പെടുത്തി. ജഗന്‍ദാസ്(55), സേവാദാസ് (35)എന്നീ രണ്ട് സന്യാസിമാരെയാണ് ക്ഷേത്രത്തിലെ താമസ സ്ഥലത്ത് വച്ച് വെട്ടിക്കൊന്നത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്‌ നിർദ്ദേശിച്ചു. ആക്രമി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ വർ​ഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മോഷ്ടാവാണെന്ന് സന്യാസിമാർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ലഹരി ഉപയോ​ഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

    Read More »
  • Top Stories
    Photo of ട്രക്ക്,കയറ്റിറക്ക് തൊഴിലാളികൾക്ക്‌ എറണാകുളത്ത് പെരുമാറ്റച്ചട്ടം

    ട്രക്ക്,കയറ്റിറക്ക് തൊഴിലാളികൾക്ക്‌ എറണാകുളത്ത് പെരുമാറ്റച്ചട്ടം

    കൊച്ചി : അന്തര്‍സംസ്ഥാന ട്രക്ക് തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ അതിര്‍ത്തിയില്‍ എല്ലാ ട്രക്ക് തൊഴിലാളികളുടെയും പൂര്‍ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വിവിധ വകുപ്പുകള്‍ക്ക് കൈമാറി ഇവരെ നിരീക്ഷിക്കും. മാര്‍ക്കറ്റുകളില്‍ ചരക്കുമായെത്തുന്ന ട്രക്ക് തൊഴിലാളികളെ തദ്ദേശീയരുമായി ഒരുതരത്തിലും ഇടപഴകുവാന്‍ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം മാര്‍ക്കറ്റില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ തുടര്‍ന്ന് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ അനുസരിച്ച് നടപ്പാക്കും. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കൊവിഡ് രോഗം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ട്രക്ക് തൊഴിലാളികളില്‍ നിന്നും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായാണ് കര്‍ശന നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ബയോ ടോയ്ലെറ്റുകളടക്കമുള്ള സംവിധാനങ്ങള്‍ മാര്‍ക്കറ്റുകളില്‍ ട്രക്ക് തൊഴിലാളികള്‍ക്കായി ഒരുക്കും. നിലവില്‍ എറണാകുളം മാര്‍ക്കറ്റില്‍ ട്രക്ക് തൊഴിലാളികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ടോയ്ലെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ചരക്കിറക്ക് തൊഴിലാളികള്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. എറണാകുളം മാര്‍ക്കറ്റില്‍ ചുമടിറക്കുന്നതിനായി രാവിലെ മൂന്ന് മുതല്‍ ഏഴ് മണിവരെ സമയം നിശ്ചയിച്ചു. ഏഴ് മണിയോടെ ചരക്കിറക്കൽ പൂര്‍ത്തിയാക്കണം.ചരക്കിറക്കൽ പൂര്‍ത്തിയായ ശേഷം മാത്രമാണ് കടകള്‍ തുറക്കേണ്ടത്. അവശ്യസേവനങ്ങള്‍ക്ക് പോകുന്നവരുടെ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം ബാധകമല്ല. ചരക്കിറക്ക് സേവനത്തിനായെത്തുന്ന ചുമട്ടിറക്ക് തൊഴിലാളികളെ പോലീസ് തടയുകയില്ല. മാര്‍ക്കറ്റില്‍ വഴിയോരകച്ചവടം അനുവദിക്കുകയില്ലെന്നും കളക്ടർ അറിയിച്ചു.

    Read More »
  • Top Stories
    Photo of രാജ്യത്ത് കൊവിഡ് മരണം ആയിരത്തിലേക്ക്

    രാജ്യത്ത് കൊവിഡ് മരണം ആയിരത്തിലേക്ക്

    ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേരുടെ ജീവൻ നഷ്ടമാവുകയും 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. രാജസ്ഥാനിൽ 66 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജയ്പൂർ,ജോധ്പൂർ, അജ്മീർ ,കോട്ട എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 2328 ആയി. 51 പേരാണ് മരിച്ചത്. രാജ്യത്ത് 6,869 പേർ കോവിഡ് രോഗമുക്തരായി. ആകെ രോഗികളിൽ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8,590 ആയി ഉയർന്നു. 369 പേർ മരിച്ചു.  ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദിൽ മാത്രം കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 197 ആയി. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണസംഖ്യ 50 ആയി. ചണ്ഡീഗഡിൽ മൂന്ന് ഡോക്ടർമാർ അടക്കം ഒൻപത് പേർക്ക് രോഗം കണ്ടെത്തി. രാജസ്ഥാനിൽ 2,262 പേർക്കും മധ്യപ്രദേശിൽ 2,165 പേർക്കും കോവിഡ്  സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേർക്ക് രോഗം പിടിപെട്ടു. മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവർഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാർശ ചെയ്തു.

    Read More »
  • Top Stories
    Photo of ഇടുക്കിയിൽ സ്ഥിതി ഗുരുതരം:3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

    ഇടുക്കിയിൽ സ്ഥിതി ഗുരുതരം:3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

    ഇടുക്കി : ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തൊടുപുഴ നഗരസഭാ കൗൺസിലറാണ്. മറ്റൊരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയുമാണ്. ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി. മൂന്നു പേരെയും ഇന്നലെ രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് എംഎൽഎ  ബിജിമോൾ ഉൾപ്പെടെ 1385 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 300 ൽ അധികം പരിശോധനാ ഫലം ജില്ലയിൽ ലഭിയ്ക്കാനുണ്ട്. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന്  ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു.  ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. ഇടുക്കി ജില്ല ഗ്രീൻ സോൺ ആക്കിയത് തിരിച്ചടിയായെന്നും ഡീൻ പറഞ്ഞു.

    Read More »
Back to top button