Month: April 2020

  • Top Stories
    Photo of കോട്ടയം ജില്ലയെ 3 മേഖലകളായി തിരിച്ച്‌ കർശന നിയന്ത്രണം

    കോട്ടയം ജില്ലയെ 3 മേഖലകളായി തിരിച്ച്‌ കർശന നിയന്ത്രണം

    കോട്ടയം : കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍, ഹോട്ട് സ്പോട്ടുകള്‍, മറ്റു മേഖലകള്‍ എന്നിങ്ങനെ തിരിച്ച്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു അറിയിച്ചു.

    Read More »
  • News
    Photo of വയനാട്ടിൽ കുരങ്ങ് പനിയ്‌ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

    വയനാട്ടിൽ കുരങ്ങ് പനിയ്‌ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

    വയനാട് : വയനാട്ടിൽ കുരങ്ങ് പനിയ്‌ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് . തിരുനെല്ലി പഞ്ചായത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി 8627 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും വനത്തില്‍ പോകുന്നവര്‍ക്കും ലേപന വിതരണവും നടത്തുന്നുണ്ട്. ഇതോടൊപ്പം വനത്തില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും പ്രദേശത്ത് ബോധവത്കരണം നടത്തുന്നുണ്ട്. വനത്തില്‍ പോകുന്നവര്‍ വാക്സിനേഷന്‍ മൂന്ന് തവണ നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.  

    Read More »
  • Top Stories
    Photo of കോവിഡ്:അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

    കോവിഡ്:അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

    കോട്ടയം : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കൽ സെബാസ്റ്റിയൻ(64) ആണ് മരിച്ചത്. 11 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ ജൈനമ്മ.

    Read More »
  • Top Stories
    Photo of ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

    ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

    ഇടുക്കി : കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ റെഡ് സോണിലായതോടെ ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ഇനി  ജനങ്ങൾക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനൾ വിൽക്കുന്ന കടകൾക്ക് 11 മുതൽ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെയുള്ള ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനത്ത് നിന്ന് വന്നവരായതിനാൽ അതിർത്തികളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേർ  സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് മറ്റൊരാൾ. ഇവിടെയുള്ള മുഴുവൻ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരിൽ ആരിൽ നിന്നെങ്കിലുമാണ് ശുചീകരണ തൊഴിലാളിയ്ക്ക് രോഗം പകർന്നതെങ്കിൽ വിഷയം ഗുരുതരമാണ്. മുപ്പതിലധികം വരുന്ന ഡ്രൈവർമാരെ ഉടനെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.

    Read More »
  • Top Stories
    Photo of ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

    കോവിഡ് 19 ബാധിതരുടെ എണ്ണം ലോകമാകെ 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ വൈറസ് ബാധിതരുടെ എണ്ണം 30,62,777 ആയി. 2,11,804 പേരുടെ ജീവനാണ് കോവിഡ് ഇതുവരെ കവർന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ ഉള്ളത്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയിൽ 56,000 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1347 ജീവൻ നഷ്ടമായി. ഇരുപതിനായിരത്തിലേറേ പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു.

    Read More »
  • Top Stories
    Photo of ആലപ്പുഴ കോട്ടയം ജില്ലാ അതിർത്തിയിലെ റോഡുകൾ പൂർണ്ണമായി അടയ്ക്കും

    ആലപ്പുഴ കോട്ടയം ജില്ലാ അതിർത്തിയിലെ റോഡുകൾ പൂർണ്ണമായി അടയ്ക്കും

    കോട്ടയം: കോട്ടയം റെഡ് സോണായതിന് പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായി അടയ്ക്കാന്‍ തീരുമാനം. ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രമാണ് ഇളവ്. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഗതാഗതം അനുവദിക്കുക. ജോലി ആവശ്യത്തിനുള്ള യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ ആറുപേരും കോട്ടയം സ്വദേശികളാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • News
    Photo of കുരുന്നിന്റെ കരുതൽ: കുടുക്ക പൊട്ടിച്ച്‌ 5885 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഏഴുവയസ്സുകാരി

    കുരുന്നിന്റെ കരുതൽ: കുടുക്ക പൊട്ടിച്ച്‌ 5885 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഏഴുവയസ്സുകാരി

    കൊല്ലം : കളിപ്പാട്ടത്തിനായി കുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുരുന്നുകള്‍ മാതൃകയായി. ഏഴുവയസ്സുകാരി അന്‍വിതയാണ് കുഞ്ഞനുജത്തിക്ക് കളിപ്പാട്ടത്തിനായി കരുതിയ 5885 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

    Read More »
  • Top Stories
    Photo of ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

    ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

    ഇടുക്കി : കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

    Read More »
  • Top Stories
    Photo of ചുമട്ടു തൊഴിലാളിയും ആക്രി കച്ചവടക്കാരനും ഉൾപ്പെടെ കോട്ടയത്ത് 6 പേർക്കു കൂടി കോവിഡ്

    ചുമട്ടു തൊഴിലാളിയും ആക്രി കച്ചവടക്കാരനും ഉൾപ്പെടെ കോട്ടയത്ത് 6 പേർക്കു കൂടി കോവിഡ്

    കോട്ടയം : കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയും തമിഴ്നാട് സ്വദേശിയായ ആക്രി കച്ചവടക്കാരനും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ കോട്ടയം ജില്ലയിൽ ആറുപേർക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ ഇന്ന്  കോവിഡ്- 19 സ്ഥിരീകരിച്ചവര്‍ 1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

    Read More »
  • Top Stories
    Photo of ലോക്ക്ഡൗൺ ഭാഗീകമായി മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി

    ലോക്ക്ഡൗൺ ഭാഗീകമായി മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം : രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗൺ മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടി ഇക്കാര്യം ആവശ്യപ്പെട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരുന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയനയമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

    Read More »
Back to top button