Month: April 2020

  • Top Stories
    Photo of കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

    കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

    തിരുവനന്തപുരം : ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ഈ രണ്ട് ജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മറ്റ് നാല് ജില്ലകളും റെഡ് സോണായി തുടരും. ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്. സംസ്ഥാനത്ത് ആകെ  ഇന്ന് 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്‌ കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്‌ കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നു ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് . ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

    Read More »
  • News
    Photo of കൊല്ലത്ത് കോവിഡ് രോഗികക്കുറിച്ച്‌ വ്യാജ വാര്‍ത്ത: നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

    കൊല്ലത്ത് കോവിഡ് രോഗികക്കുറിച്ച്‌ വ്യാജ വാര്‍ത്ത: നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

    കൊല്ലം : ജില്ലയിൽ കോവിഡ് രോഗികക്കുറിച്ച്‌ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി സ്വീകരിയ്ക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു. സമൂഹ വ്യാപനം തടയാന്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുടെ 50 സാമ്പിളുകള്‍ എടുത്തപ്പോഴാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്താനായത്.

    Read More »
  • Top Stories
    Photo of രാജ്യത്ത് ലോക്ക്ഡൌൺ പൂർണ്ണമായി പിൻവലിയ്ക്കില്ല

    രാജ്യത്ത് ലോക്ക്ഡൌൺ പൂർണ്ണമായി പിൻവലിയ്ക്കില്ല

    ഡൽഹി : രാജ്യത്ത് ലോക്ക്ഡൌൺ പൂർണ്ണമായി പിൻവലിയ്ക്കാനാകില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്നാണ് ഒഡിഷ ആവശ്യപ്പെട്ടത്. രാജ്യത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുമ്പോൾത്തന്നെ കേസുകളിൽ കുത്തനെ വർദ്ധനയുണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഒഡിഷ ആവശ്യപ്പെട്ടു. ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാർ ലോക്ക്‍ഡൗൺ പിൻവലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിലെല്ലാം മെയ് – 3 ന് ശേഷവും ലോക്ക്ഡൗൺ തുടരണമെന്നായിരുന്നു മേഘാലയയുടെ നിലപാട്.

    Read More »
  • Top Stories
    Photo of കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കും മക്കൾക്കും കോവിഡ് നെഗറ്റീവ്

    കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയ്ക്കും മക്കൾക്കും കോവിഡ് നെഗറ്റീവ്

    കോട്ടയം : കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ ഭാര്യയുടെയും രണ്ട് മക്കളുടെയും ഭാര്യാ സഹോദരന്റേയും ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.  നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് രണ്ടാംഘട്ടം കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരിൽ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. ഇയാളുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടയെും മൂന്ന് തൊഴിലാളികളുടെയും സാമ്പിളുകൾ പരിശോധിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവായത് കോട്ടയത്തിന് വലിയ ആശ്വാസമാണ്. മാർക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീൻ നിർദേശിച്ചിരുന്നു. മാർക്കറ്റ് അടയ്ക്കുകയും ചെയ്തിരുന്നു.

    Read More »
  • News
    Photo of കോവിഡ് ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം:ആരോഗ്യമന്ത്രി

    കോവിഡ് ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം:ആരോഗ്യമന്ത്രി

    തിരുവനന്തപുരം : കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്. പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

    Read More »
  • Top Stories
    Photo of കോട്ടയത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ;നിയന്ത്രണങ്ങൾ കർശനമാക്കി

    കോട്ടയത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ;നിയന്ത്രണങ്ങൾ കർശനമാക്കി

    കോട്ടയം : അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ഹോട്ട് സ്പോട്ടുകളിൽ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ. കൊറോണ സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളായി നിർണയിച്ചിട്ടുണ്ട്. ഇവിടെ കർശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളിൽ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ചേർന്ന് ക്രമീകരണം ഏർപ്പെടുത്തും. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണർകാട് ഗ്രാമപ്പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ രണ്ട്, 20, 29, 36, 37 വാർഡുകളും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയ്മനം, അയർക്കുന്നം, വെള്ളൂർ, തലയോലപ്പറമ്പ്, ഗ്രാമപ്പഞ്ചായത്തുകളെ പുതുതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ജില്ലയിൽ ഭക്ഷ്യവസ്തുക്കളുടെ നിർമാണ, വിതരണ, വിൽപ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സർക്കാർ ഓഫീസുകൾ 33 ശതമാനം ഹാജർ നിലനിർത്തി പ്രവർത്തിക്കാം. ഹോട്ട്സ്പോട്ടുകളിലെ സർക്കാർ ഓഫീസുകൾ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിൽ ഇറക്കരുത്. ജില്ലയിൽ സാമ്പിൾ പരിശോധന വ്യാപകമാക്കും. ഇതിനായി കോട്ടയം മെഡിക്കൽ കോളേജിലെയും തലപ്പാടിയിലെ മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ-മെഡിക്കൽ റിസർച്ചിലെയും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. രോഗപ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.

    Read More »
  • Top Stories
    Photo of കൊല്ലത്ത് കുളത്തൂപ്പുഴ, ചാത്തന്നൂർ മേഖലകളിൽ കർശന നിയന്ത്രണം

    കൊല്ലത്ത് കുളത്തൂപ്പുഴ, ചാത്തന്നൂർ മേഖലകളിൽ കർശന നിയന്ത്രണം

    കൊല്ലം : ജില്ലയിൽ കുളത്തൂപ്പുഴ, ചാത്തന്നൂർ എന്നീ മേഖലകളിലുള്ളവർ കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുളത്തൂപ്പുഴ മേഖലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ വ്യാപകമായി സമ്പർക്കം നടത്തിയതാണ് പ്രദേശത്തെ ആശങ്കയ്ക്ക് കാരണം. ചാത്തന്നൂരിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താത്തത് ആശങ്ക വർധിപ്പിക്കുന്നു. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിയായ ഏഴ് വയസുകാരിയുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട 14 പേർക്കും പരിശോധനാ ഫലം നെഗറ്റീവാണ്.  ജില്ലയിൽ ചാത്തന്നൂർ, ശാസ്താംകോട്ട എന്നിവിടങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കുളത്തൂപ്പുഴ, നിലമേൽ, തൃക്കരുവ, പുനലൂർ മുൻസിപ്പാലിറ്റിയിലെ കാരയ്‌ക്കോട് എന്നീ വാർഡുകളാണ് ജില്ലയിലെ മറ്റ് ഹോട്ട്‌സ്‌പോട്ടുകൾ. ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി, ത്രിക്കോവിൽവട്ടം, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ ഇപ്പോൾ 9 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1025 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. 990 പേര് വീടുകളിലും 35 പേർ ഹോസ്പിറ്റലുകളിലുമാണ്. ജില്ലയിൽ ആകെ 1369 സാമ്പിളുകൾ പരിശോധിച്ചു 1328 എണ്ണം നെഗറ്റീവ് ആണ്. 19 സാമ്പിളുകളുടെ ഫലം ലഭിയ്ക്കാനുണ്ട്.

    Read More »
  • Top Stories
    Photo of പ്രവാസികളുടെ മടങ്ങിവരവ്:നോ‍ർക്ക വെബ്സൈറ്റിൽ ആദ്യമണിക്കൂറുകളിൽ പേര് നൽകിയത് ഒന്നരലക്ഷത്തോളം പ‍േ‍ർ

    പ്രവാസികളുടെ മടങ്ങിവരവ്:നോ‍ർക്ക വെബ്സൈറ്റിൽ ആദ്യമണിക്കൂറുകളിൽ പേര് നൽകിയത് ഒന്നരലക്ഷത്തോളം പ‍േ‍ർ

    തിരുവനന്തപുരം : നാട്ടിലേക്ക് മടങ്ങിവരാൻ താത്പര്യമുള്ള പ്രവാസികൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ നോർക്ക രജിസ്ട്രേഷൻ തുടങ്ങി 15 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യ്തത് ഒന്നര ലക്ഷത്തോളം പ്രവാസികൾ. ഇന്നലെ വൈകിട്ടോടെ ആക്റ്റീവായ ലിങ്കിൽ ഇന്ന് രാവിലെ വരെ രജിസ്റ്റർ ചെയ്യ്തത് 1.47 ലക്ഷം പേ‍‍ർ. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യ്തത്. നോ‍ർക്ക വെബ്സൈറ്റിൽ രജിസട്രേഷൻ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്ന ഒന്നരലക്ഷത്തോളം പ‍േ‍ർ മടങ്ങി വരാൻ താത്പര്യമറിയിച്ച് പേര് രജിസ്റ്റ‍ർ ചെയ്തതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

    Read More »
  • News
    Photo of പ്രവാസികളെ നാട്ടിൽ എത്തിക്കാത്തതിൽ ഇന്ന് യുഡിഎഫ് പ്രതിഷേധം

    പ്രവാസികളെ നാട്ടിൽ എത്തിക്കാത്തതിൽ ഇന്ന് യുഡിഎഫ് പ്രതിഷേധം

    കൊച്ചി : കോവിഡ് ഭീഷണിയിൽ വിദേശ രാജ്യങ്ങളിൽ  കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാത്തതിൽ കൊച്ചിയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധം. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിലാണ് പ്രതിഷേധ സമരം നടത്തുന്നത്. എംഎല്‍എമാരായ അൻവര്‍ സാദത്ത്, റോജി എം. ജോണ്‍, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ,  ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ  വീഡിയോ കോൺഫറൻസ് വഴി പ്രതിഷേധ യോഗത്തിൽ സംസാരിക്കും.

    Read More »
Back to top button