Month: April 2020
- NewsApril 27, 20200 196
കോവിഡ് ബാധിച്ച് ജർമ്മനിയിൽ മലയാളി നഴ്സ് മരിച്ചു
കോവിഡ് 19 ബാധിച്ച് ജർമ്മനിയിൽ മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂർ സ്വദേശി പ്രിൻസി ജോയ് (54) ആണ് മരിച്ചത്. 35 വർഷമായി ജർമ്മനിയിൽ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാർത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭർത്താവ്.
Read More » - Top StoriesApril 27, 20200 169
ലോക്ക്ഡൌൺ നീട്ടൽ: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
ഡൽഹി : രാജ്യത്ത് കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമ്പൂർണ്ണ അടച്ചിടൽ മെയ് മൂന്നിന് അവസാനിയ്ക്കാനിരിയ്‌ക്കേ, തുടർ നടപടികൾക്കായി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളറിയാൻ പ്രധാനമന്ത്രി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. മെയ് മൂന്നിന് ശേഷവും ലോക്ക്ഡൌൺ നീട്ടുന്നതിനെക്കുറിച്ചാകും പ്രധാന ചർച്ച. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ടാകും കേന്ദ്രം ലോക്ക്ഡൌൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യം. കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്. തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്‍റെ നിലപാട്. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്.എന്നാൽ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.
Read More » - Top StoriesApril 26, 20200 165
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്(ഞായറാഴ്ച)11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള ആറുപേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നതാണ്. നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നാലുപേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
Read More » - Top StoriesApril 26, 20200 264
കിം ജോങ് ഉൻ മരിച്ചുവെന്ന് റിപ്പോർട്ട്
ലണ്ടൻ : ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ശനിയാഴ്ച മരിച്ചുവെന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ അനുസരിച്ച് 36കാരനായ കിംജോങ് ഉൻ മരിച്ചെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയതെന്നാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. Kim Jong-un death: Could a woman take over North Korea pariah state?https://t.co/Fb8nqkxwaj — Daily Express (@Daily_Express) April 25, 2020 എന്നാൽ ഉത്തരകൊറിയയിൽ നിന്ന് രോഗവുമായോ മരണവുമായോ ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിരീകരണവും വരാത്തതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടരുകയാണ്. ഹോങ്കോങ്ങ് ആസ്ഥാനമായ ചാനലിന്റെ ഡയറക്ടർ കിംജോങ് ഉൻ മരിച്ചതായി വാർത്ത നൽകി കഴിഞ്ഞു. ചൈനീസ് വിദേശ കാര്യമന്ത്രിയുടെ ബന്ധുവാണ് ഇവരെന്നതു കൊണ്ട് തന്നെ വാർത്ത തള്ളിക്കളയാനാവില്ലെന്നാണ് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
Read More » - Top StoriesApril 26, 20200 171
രാജ്യത്തിന്റെ ചിന്താധാരയിൽത്തന്നെ മാറ്റം വന്നിരിയ്ക്കുന്നു; എല്ലാവരും പരസ്പരം സഹകരിയ്ക്കുന്നു
ന്യൂഡൽഹി : രാജ്യം കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ജനങ്ങളാണ് ഈ പോരാട്ടം നയിക്കുന്നത് ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തങ്ങളാൽ കഴിയും വിധം പോരാട്ടത്തിൽ പങ്കാളികളാവുന്നു. എല്ലാവരും പരസ്പരം സഹായിക്കുന്നു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തിനുമുന്നിൽ നമിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഐക്യത്തോടെ മുന്നോട്ടുപോവുകയാണ്. ഈ റമദാൻ മാസത്തിലും എല്ലാ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും പാലിക്കാൻ ജനങ്ങളെല്ലാവരും ശ്രദ്ധിക്കണം. ഈ റമദാൻ കാലം തീരും മുൻപ് ലോകം കൊവിഡിൽ നിന്നും മുക്തി നേടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.
Read More » - Top StoriesApril 26, 20200 189
കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. സന്ദർശക വിസയിൽ പോയി വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കാണ് മുൻഗണന. ഗർഭിണികൾക്കും, വൃദ്ധർക്കും, മറ്റ് രോഗങ്ങളാൽ ബുദ്ദിമുട്ടുന്നവർക്കും ആദ്യഘട്ടത്തിൽ നാട്ടിലേക്കെത്താൻ പരിഗണനയുണ്ട്. കോവിഡ് രോഗികളല്ലാത്തവർക്ക് മാത്രമാണ് നാട്ടിലെത്താൻ അവസരം. നോർക്ക രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിയ്ക്കുന്നവർ WWW.NORKAROOTS.ORG എന്ന വെബ്‌സൈറ്റിലാണ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
Read More » - Top StoriesApril 26, 20200 197
ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍
ഡൽഹി : പ്രധാനമന്ത്രിയുമായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് നാളെ നടക്കാനിരിയ്‌ക്കേ, മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. മെയ് 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണണെന്ന് ദില്ലിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ, പുണെ സിറ്റികള്‍ മെയ് 18വരെയെങ്കിലും സമ്പൂര്‍ണമായി അടച്ചിടണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആവശ്യപ്പെട്ടു. റെഡ്‌സോണ്‍ ജില്ലകളില്‍ മെയ് മൂന്നിന് ശേഷവും നിയന്ത്രണം തുടരുമെന്ന് ബംഗാള്‍ വ്യക്തമാക്കി. നിലവില്‍ തെലങ്കാന മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം.
Read More » - Top StoriesApril 26, 20200 188
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്‍ കി ബാത്തിൽ
ഡൽഹി : മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിയ്ക്കുക. ലോക്ക് ഡൗണ്‍ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
Read More » - Top StoriesApril 26, 20200 192
തിരുവനന്തപുരം-കൊച്ചി ഒന്നര മണിക്കൂർ;സിൽവർ ലൈൻ രൂപരേഖയായി
തിരുവനന്തപുരം: തിരുവനന്തപുരം കാസര്‍കോട് യാത്ര നാല് മണിക്കൂറിനകം സാധ്യമാക്കുന്ന സിൽവർ ലൈൻ റെയില്‍പ്പാതയുടെ രൂപരേഖയായി. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായുമാണ് പാത. ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. 63,941 കോടി രൂപയാണ് പദ്ധതി ചിലവ്.
Read More » - NewsApril 25, 20200 214
കൊല്ലത്ത് 3 പഞ്ചായത്തുകളിൽ നിരോധനാജ്ഞ
കൊല്ലം : ജില്ലയില്‍ ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും ഇവിടങ്ങളില്‍ തുറക്കാന്‍ പാടില്ല.
Read More »