Month: April 2020
- News
പ്രവാസികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിന്റെ അനുമതി
ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാം. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന കോവിഡ്-19 പ്രതിരോധ മാർഗരേഖ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
Read More » - News
സിനിമാ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു
തിരുവന്തപുരം : പ്രശസ്ത സിനിമ-നാടക നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍- സൗദാമിനി ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലാണ് ജനിച്ചത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെ തായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവി വള്ളത്തോള്‍ അഭിനയിച്ചു.
Read More » - News
ഗുരുതര രോഗം ബാധിച്ച നിര്‍ധനർക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മരുന്ന് നല്‍കും
തിരുവനന്തപുരം : കോവിഡ് ഇതര ഗുരുതര രോഗം ബാധിച്ച നിര്‍ധന രോഗികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി മരുന്ന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെയാകും മരുന്ന് ലഭ്യമാക്കുക. അടച്ചുപൂട്ടലില്‍ വരുമാനം നിലച്ച നിര്‍ധനരോഗികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഡയാലിസിസിന് വിധേയരാകുന്നവര്‍, അവയവം മാറ്റിവച്ചവര്‍, അര്‍ബുദബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെ അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍നിന്ന് വാങ്ങാനുള്ള അനുമതിയും നല്‍കിയതായി തദ്ദേശ ഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.
Read More » - News
പിഎസ്‌സി നിയമനങ്ങള്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി
ഡൽഹി : പിഎസ്‌സി നിയമനങ്ങള്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി വിധി.നിലവിലുള്ള ഒഴിവുകളില്‍ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നാണ് കോടതി നിർദ്ദേശിച്ചത്. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പിഎസ്‌സി നിലപാട് ശരിവച്ചാണ് സുപ്രീംകോടതി വിധി. 2013 ലെ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. ഈ ലിസ്റ്റിലെ എന്‍ജെഡി ഒഴിവുകള്‍ അതേ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
Read More »