Month: April 2020
- News
പുതിയ കോളേജ് അധ്യയന വർഷം സെപ്തംബറിൽ
ന്യൂഡൽഹി : രാജ്യത്തെ കോളേജുകളിലെ അടുത്ത അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് യു ജി സി ഉപസമിതിയുടെ നിർദ്ദേശം.വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും സമിതിയുടെ നിർദേശമുണ്ട്. രാജ്യത്ത് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് യു ജി സി ഉപസമിതിയുടെ നിർദ്ദേശങ്ങൾ. ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യായന വർഷമാണ് ഒന്നരമാസം വൈകി സെപ്തംബറിൽ ആരംഭിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരിയ്ക്കുന്നത്. മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ നേരത്തെ നിശ്ചയിച്ച തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.
Read More » - News
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം
ന്യൂഡൽഹി : ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത ചെറിയ കടകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാത്രിയോടെയാണ് ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
Read More » - News
കോവിഡ് പ്രതിരോധം:അന്താരാഷ്ട്ര സെമിനാർ ഇന്ന്
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന, ഓൺലൈൻ വീഡിയോ സെമിനാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് സെമിനാർ. കാനഡ, യു എസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
Read More » - News
ഗോഡൗണിൽനിന്ന് വ്യക്തികൾക്ക് മദ്യം നൽകാം; അബ്കാരി നിയമം ഭേദഗതി ചെയ്ത് സർക്കാർ
തിരുവനന്തപുരം : ബിവറേജസ് ഗോഡൗണിൽനിന്ന് ആവശ്യക്കാർക്ക് മദ്യം നൽകാമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്ത് അബ്കാരി നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സർക്കാർ. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമപരമായ അളവിൽ മദ്യം നൽകാമെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഓൺലൈൻ മദ്യവിതരണം ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 24ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിരുന്നു. ഇതിനു പിന്നാലെ മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കി. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്യ്തിരുന്നു. മെയ് മൂന്നിന് ശേഷം വീണ്ടും മദ്യശാലകൾ അടച്ചിടേണ്ട അവസ്ഥ വന്നാൽ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ സർക്കാരിന് മദ്യം ആവശ്യക്കാർക്ക് എത്തിക്കാൻ കഴിഞ്ഞേക്കും.
Read More »