Month: May 2020
- Uncategorized
നാളെമുതൽ എറണാകുളം തിരുവനന്തപുരം പാതയിൽ ട്രെയിൻ സർവീസ് തുടങ്ങും
തിരുവനന്തപുരം : നാളെമുതൽ എറണാകുളം – തിരുവനന്തപുരം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങും. വേണാട് എക്സ്‌പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ 12.30-ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1-ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30-ന് തലസ്ഥാനത്ത് എത്തും.തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്‌പ്രസ് കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഒമ്പതുവരെ ഈ സമയക്രമം തുടരും. 10 മുതൽ മംഗള എക്സ്‌പ്രസിന്റെ മൺസൂൺ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 9.45-ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകൾ. ഒരു എ.സി. ചെയർകാറും 18 സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയിൽനിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗർകോവിലിൽ ഉച്ചയ്ക്ക് 1-ന് എത്തുകയും ചെയ്യും. നാഗർകോവിൽ – തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3-ന് പുറപ്പെട്ട് രാത്രി 10.15-ന് തിരുച്ചിറപ്പള്ളിയിൽ എത്തുകയും ചെയ്യും. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷനിലെ 11 റിസർവേഷൻ കൗണ്ടറുകളും പ്രവർത്തിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ റെയിൽവേ സ്‌റ്റേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല.
Read More » - News
ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു
ചങ്ങനാശേരി : തൃക്കൊടിത്താനം അമരയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. കുഞ്ഞന്നാമ്മ (55) ആണ് മകൻ ജിതിൻ ബാബുവിന്റെ വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതിൻബാബു (27) നെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മകൻ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാരെ ഫോൺ വിളിച്ചു അറിയിച്ചത് ജിതിൻ ബാബു തന്നാണ്. കൊലയ്ക്ക് ശേഷം ജിതിൻ ബാബു അയൽ പക്കത്തെ വീട്ടിൽ ഫോണിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ ആണ് ബെഡ് റൂമിൽ അമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജിതിനെ ചോദ്യം ചെയ്യ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
Read More » - News
സംസ്ഥാനത്തെ മുതിർന്ന ഡിജിപി ജേക്കബ് തോമസ് ഇന്ന് വിരമിയ്ക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസുകാരന്‍ ജേക്കബ് തോമസ് ഇന്ന് വിരമിയ്ക്കുന്നു. ഡി.ജി.പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. പിരിയുന്നതിന് മുമ്പ് തരം താഴ്ത്തലിന് വിധേയനാവേണ്ടിവരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഡി.ജി.പിയായി തന്നെയാണ് ജേക്കബ് തോമസ് സർവീസിൽ നിന്ന് വിരമിക്കുന്നത്. കോട്ടയത്തെ കര്‍ഷകഗ്രാമമായ തീക്കോയില്‍ ജനിച്ചുവളര്‍ന്ന ജേക്കബ് തോമസ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും, അഗ്രോണമിയിൽ ഡോക്ടറേറ്റും നേടി. 1985 ൽ ആണ് അദ്ദേഹം ഐപിഎസ് നേടുന്നത്. 2015ലാണ് ജേക്കബ് തോമസ് ഡി.ജി.പി റാങ്കിലെത്തുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി. ഒരു ഘട്ടത്തില്‍ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയിലാണ് സര്‍ക്കാര്‍ നിലനിന്നതുതന്നെ. ഐ.എ.എസുകാരുടെ വീട്ടില്‍ പൊലീസ് കയറുകയും വ്യവസായ മന്ത്രി രാജിവയ്ക്കേണ്ടി വരികയും ചെയ്തതോടെയാണ് ജേക്കബ് തോമസ് വിജിലൻസിൽ നിന്ന് പുറത്തേക്ക് പോകുന്നത്. പിന്നീട് ഐ.എം.ജി ഡയറക്ടറായി. പിന്നെ സസ്പെന്‍ഷന്‍, കോടതി കയറ്റം. 2017ല്‍ ഓഖി ദുരന്തം ഉണ്ടായപ്പോള്‍ അദ്ദേഹം പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതാന്‍ അനുവാദം വാങ്ങിയില്ല എന്നതിന് വീണ്ടും സസ്‌പെൻഷൻ. ഒടുവിൽ കോടതി ഉത്തരവിലൂടെ സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസുകാരന്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലപ്പത്തേക്ക്. ഗുണമേന്മയുള്ള കുറേ അരിവാളും മൺവെട്ടിയും ഉണ്ടാക്കിയശേഷം സർവീസ് ചട്ടങ്ങൾ ബാധകമല്ലാത്ത കൂടുതൽ മേഖലകളിലേക്ക് ഇന്ന് മുതൽ ജേക്കബ് തോമസ്. സിവിൽ സർവീസിന്റെ അവസാന ദിനത്തിൽ ജേക്കബ് തോമസ് ഉറക്കമുണർന്നത് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ തന്റെ ഓഫീസ് മുറിയിലാണ്. "സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ"#civilservices #ips #metalindustries #drjacobthomas Posted by Dr.Jacob Thomas IPS on Saturday, May 30, 2020
Read More »