News
മദ്യശാലകൾ തുറക്കാൻ അനുമതി
ന്യൂഡൽഹി : മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ അനുമതി. ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിലാണ് നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ ബാറുകൾ തുറക്കാൻ അനുമതിയില്ല.
പാൻ, ഗുഡ്ക, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. സാധനം വാങ്ങാനെത്തുന്ന ആളുകൾ തമ്മിൽ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ല.