Top Stories
രാജ്യത്ത് ലോക്ക്ഡൌൺ മെയ് 17 വരെ നീട്ടി
ഡൽഹി : രാജ്യത്ത് ലോക്ക്ഡൌൺ 14 ദിവസം കൂടി നീട്ടി. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക്ഡൌൺ തുടരുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഗ്രീൻ സോണുകളിൽ മാത്രമാണ് ഇളവുകൾ നൽകുക. 21 ദിവസത്തിനുള്ളിൽ ഒരു പോസിറ്റീവ് കേസുപോലും ഉണ്ടാകാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോണായി കണക്കാക്കുക. റെഡ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.
മറ്റ് മേഖലകളിൽ നിലവിൽ തുടരുന്ന നിയന്ത്രണങ്ങളെല്ലാം തുടരും. പൊതു ഗതാഗതങ്ങൾ ഉണ്ടാകില്ല, ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും. അന്തർസംസ്ഥാന യാത്രകൾ അനുവദിയ്ക്കില്ല.
Ministry of Home Affairs issues order under the Disaster Management Act, 2005 to further extend the Lockdown for a further period of two weeks beyond May 4: MHA pic.twitter.com/Cw4bkdMTFU
— ANI (@ANI) May 1, 2020