Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2411 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനുള്ളിൽ 2411 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 1223 ആയി. നിലവിൽ 26535 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 10,018 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 11506 ആയി. 485 പേർ മഹാരാഷ്ട്രയിൽ രോഗബാധയെ തുടർന്ന് മരിച്ചു.
ഗുജറാത്തിൽ 4721കേസും , ഡൽഹിയിൽ 3738 കേസും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ 2,719 കേസും, രാജസ്ഥാനിൽ 2,666 കേസും, തമിഴ്നാട്ടിൽ 2,526 കേസും, യുപിയിൽ 2,455കേസും, ആന്ത്രയിൽ 1,525 കേസും, തെലുങ്കാനയിൽ 1,057 കേസും റിപ്പോർട്ട് ചെയ്തു.