അതിഥി തൊഴിലാളികളെയും കൊണ്ട് ഇന്ന് 5 ട്രെയ്‌നുകള്‍ യാത്ര തിരിയ്ക്കും
തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെയും കൊണ്ട് ഇന്ന് 5 ട്രെയ്‌നുകള്‍ കൂടി യാത്ര തിരിക്കും. എറണാകുളത്ത് നിന്നും രണ്ട് ട്രെനും തിരുവന്തപുത്തുനിന്നും ഒരു ട്രെയ്‌നും മലപ്പുറത്ത് നിന്നും കോഴിക്കോട്ടു നിന്നും ഓരോ ട്രെയ്‌നുമാണ് ഇന്ന് യാത്ര തിരിയ്ക്കുക.
തിരുവനന്തപുരത്തുനിന്നുള്ള ട്രെയ്ന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുറപ്പെട്ടേക്കുക ജാര്‍ഖണ്ഡിലെ ഹാത്തിയയിലേക്ക്, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 1200 യാത്രക്കാരാണ് ഉണ്ടാവുക.
വൈകുന്നേരത്തോടുകൂടി എറണാകുളത്തും ആലുവയിൽ നിന്നും, മലപ്പുറം തിരൂരിൽ നിന്നും, കോഴിക്കോട്നിന്നുമായിരിക്കും മറ്റു നാല് ട്രെയ്‌നുകള്‍ പുറപ്പെടുക. പാറ്റ്‌നയിലേക്കും, ജാർഖണ്ഡിലേക്കും, ഭുവനേശ്വറിലേക്കുമാണ് ഈ ട്രെയ്നുകള് യാത്ര തിരിക്കുന്നത്. പാറ്റ്‌നയിലേക്കുള്ള ട്രെയ്ന്‍ ആലുവയില്‍ നിന്നും, ഭുവനേശ്വറിലേക്കുള്ള ട്രെയ്ന്‍ എറണാകുളത്ത് നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് നിന്ന് ജാർഖണ്ഡിലേക്കും മലപ്പുറം തിരൂര് നിന്നും ബീഹാറിലെ പട്നയിലേക്കും ഓരോ ട്രെയിനുകളും ഇന്ന് വൈകിട്ടോടെ പുറപ്പെടും.
വരും ദിവസങ്ങളിൽ ഒഡീഷ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മാത്രമായിരിക്കും കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക്ട്രെയിൻ. ഓരോ ട്രെയ്നിലുമായി 1200 തൊഴിലാളികളെ, ശാരീരിക അകലം പാലിച്ചുള്ള മുൻകരുതലുകളെടുത്ത് നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം.
വെള്ളിയാഴ്ച വൈകീട്ടോടെ അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ആദ്യ ട്രെയിൻ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ട്രെയിൻ. 1148 അതിഥി തൊഴിലാളികളാണ് ഇതിലൂടെ കേരളത്തിൽ നിന്നും മടങ്ങിയത്.