Top Stories
അബുദാബിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
അബുദാബി : അബുദാബിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂർ മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ മുസ്തഫയാണ് (49) മരിച്ചത്. അബുദാബി മഫ്റഖ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭൗതിക ശരീരം അബുദാബിയിൽത്തന്നെ സംസ്കരിച്ചു.
അബുദാബി ശക്തി തിയറ്റേഴ്സിന്റെന്റെയും മൂർക്കനാട് പ്രവാസി കൂട്ടായ്മയുടെയും സജീവ പ്രവർത്തകനായിരുന്നു മുസ്തഫ. പറമ്പിൽ മൊയ്തീന്റെയും ഉമ്മു ഖുൽസുവിന്റെയും മകനാണ്. ഭാര്യ: ആരിഫ ചെമ്മല. മക്കൾ: ആശിഫ, അൻസാഫ്. മരുമകൻ: സക്കീർ പെരുങ്കണ്ണൂർ.