Top Stories

ആഴ്ചയിൽ ആറ് ദിവസം കടകൾ തുറക്കാം

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട്  നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണെന്നറിയിച്ച മുഖ്യമന്ത്രി ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുമെന്നും സൂചിപ്പിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഇളവുകൾ 

ആഴ്ചയിൽ ആറ് ദിവസം ഗ്രീൻ സോണുകളിൽ കടകൾ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ തുറക്കാം. സാമൂഹിക അകലം പാലിക്കണം. ഓറഞ്ച് സോണിൽ നിലവിലുള്ള സ്ഥിതി തുടരാം.

ഒരു നിലയുള്ള തുണിക്കടകൾ തുറക്കാം. അഞ്ചിൽ താഴെ ജീവനക്കാർ മാത്രമേ വരാവു. ഈ ഇളവുകൾ ഗ്രീൻ, ഓറഞ്ച് സോണുകൾക്ക് മാത്രമാണ് ബാധകം.

രാവിലെ 7 മണിമുതൽ വൈകിട്ട് 7 മണിവരെ അത്യാവശ്യ കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്. യാത്ര ചെയ്യാം. ഗ്രീൻ ഓറഞ്ച് സോണുകളിൽ. 

ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർജില്ലാ യാത്രക്ക് അനുമതി. പൊതുവാഹനം ഉപയോഗിക്കരുത്. കാറുകളിൽ പോകാം.

ഗ്രീന്‍ സോണുകളില്‍ സേവന മേഖലകളില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരും.

ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമക്രമം പാലിയ്ക്കണം.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിയ്ക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രം.

ഗ്രീൻ ഓറഞ്ച് സോണുകളിൽ ടാക്സി, യൂബര്‍ ക്യാബ് തുടങ്ങിയവ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രം. റെഡ് സോണില്‍ പാടില്ല.

ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.

നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാതസവാരി അനുവദിക്കും.

മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.

കൃഷിയുടെയും വ്യവസായത്തിന്‍റെയും കാര്യത്തില്‍ മുന്‍ ഇളവുകള്‍ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button