Top Stories
കിം ജോങ് ഉൻ പൊതുചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ട്
പ്യോംഗ്യാംങ് : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുചടങ്ങിൽ പങ്കെടുത്തതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വളം നിർമ്മാണ ഫാക്ടറി കിം ജോങ് ഉൻ ഉൽഘാടനം ചെയ്യുന്ന ഫോട്ടോ ഉത്തരകൊറിയൻ
വാർത്താ ഏജൻസി പുറത്തു വിട്ടു.
കിം ജോങിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നും ജനങ്ങൾ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പിന്നീട് പുറത്തുവിട്ടു.
ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു.