Top Stories
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2000 ൽ അധികം കോവിഡ് പോസിറ്റീവ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 2,293 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി. 71 മരണങ്ങളും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1218 ആയി. 26,167 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 9950 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രോഗ വ്യാപനം അതിവേഗം വർദ്ദിച്ചുകൊണ്ടിരിക്കയാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ പകുതിയോളം പേരും ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കൊറോണ ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 11506 കേസുകളുണ്ട്. 1879 പേർക്ക് രോഗം ഭേദമായപ്പോൾ 485 പേർ മരിച്ചു. ഗുജറാത്തിൽ 4721 പേർക്ക് രോഗം സ്ഥരീകരിച്ചു. 735 പേർക്ക് രോഗം ഭേദമായപ്പോൾ, 236 പേർ മരിച്ചു. ഡൽഹി -3738 മധ്യപ്രദേശ് -2719, രാജസ്ഥാൻ – 2666, തമിഴ്നാട് – 2526 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കേസുകൾ.