Top Stories
വയനാട് ഗ്രീനിൽ നിന്നും ഓറഞ്ച് സോണിലേക്ക്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്. വയനാട്ടിൽ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു.
21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു. നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് (ശനിയാഴ്ച) രണ്ട് പേർക്ക് മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി. കണ്ണൂരിൽ ആറുപേരും ഇടുക്കിയിൽ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്.