Top Stories
സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യ സേതു നിർബന്ധം
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലേയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. എല്ലാ ഓഫീസുകളിലും ജോലിക്കെത്തുന്നവരുടെ മൊബൈൽ ഫോണുകളിൽ മെയ് നാല് മുതൽ ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
ഏതെങ്കിലും ജീവനക്കാരുടെ മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ്പ് ഇല്ലെന്ന് കണ്ടെത്തിയാൽ അതിന്റെ ഉത്തരവാദിത്വം കമ്പനി മേധാവിക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവരെല്ലാം ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തുവെന്ന് ഉറപ്പാക്കേണണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ആപ്പ് നിർബന്ധമല്ല.