News

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരുത്തേണ്ട ഇളവുകൾ ചർച്ചചെയ്യാൻ ചേർന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. ബിവറേജസുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിർദേശം യോഗത്തിൽ വച്ചത്.

കേന്ദ്രം മദ്യവിൽപ്പനശാലകൾ തുറക്കാൻ ഇളവുനൽകിയിരുന്നു. ബാറുകൾ തുറക്കാതിരിക്കുകയും ഔട്ട്ലറ്റുകൾ തുറക്കുകയും ചെയ്യുമ്പോൾ ആളുകൾ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തൽക്കാലം മദ്യ ശാലകൾ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button