Cinema
ബാലു വർഗ്ഗീസ് വിവാഹിതനാകുന്നു;വധു എലീന
നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്.എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് എലീനയോടുള്ള പ്രണയം ബാലു തുറന്നു പറയുന്നത്.

ലാൽ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു വർഗീസ് അഭിനയ രംഗത്തേക്കെത്തുന്നത്. ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ ബാലു അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയർ,വിജയ് സൂപ്പറും പൗർണമിയും എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന അറിയപ്പെടുന്ന മോഡലാണ്.
