രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്. 2644 കോവിഡ് പോസിറ്റീവ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 39,980 ആയി. 28,046 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 83 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 1301 ആയി ഉയർന്നു. അതേ സമയം 10,632 പേർ രോഗവിമുക്തരായി.
12296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് കേസുകളിൽ രാജ്യത്ത് മുന്നിൽ. ഇവിടെ 521 പേർ മരണപ്പെട്ടു. 2000 പേർ രോഗമുക്തരായി. രണ്ടാമതുള്ള ഗുജറാത്തിൽ 5054 പേർക്കാണ് രോഗബാധ. ഇവിടെ 896 പേർ രോഗമുക്തരായപ്പോൾ 262 മരിച്ചു.
ഡൽഹിയിൽ 4122 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 64 പേരാണ് ഡൽഹിയിൽ മരിച്ചത്. 1256 പേർ ഡൽഹിയിൽ രോഗമുക്തരായി. മധ്യപ്രദേശിൽ 2846 പേർക്കും , രാജസ്ഥാനിൽ 2770 പേർക്കും, തമിഴ്നാട്ടിൽ 2757 പേർക്കും , ഉത്തർപ്രദേശിൽ 2487 പേർക്കും കോവിഡ് സ്ഥിതീകരിച്ചു.