Politics
കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി
ആലപ്പുഴ : കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പടെ 21 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ 19പേരും രാജിവെച്ചു. കായംകുളം എംഎൽഎ യു.പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിലുള്ള തർക്കമാണ് രാജിക്ക് പിന്നിൽ.
യു.പ്രതിഭ എം.എൽ.എ.യുമായി നിലനിൽക്കുന്ന പ്രശ്നത്തിൽ പാർട്ടി തങ്ങൾക്കൊപ്പമില്ലന്നും ഡിവൈഎഫ്ഐ നേതാക്കളെ നിരന്തര വേട്ടയാടുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്ന നിർദേശം പാർട്ടി ഗൗരവമായി എടുക്കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഡിവൈഎഫ്ഐയോടും പാർട്ടി പ്രാദേശിക ഘടകത്തോടും വിശദശാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്.